50 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ച; മഞ്ഞില്‍ പുതഞ്ഞ് മാഡ്രിഡ്, വീഡിയോ കാണാം

ഫിലോമിന കൊടുങ്കാറ്റിനെത്തുടർന്ന് ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്പെയിനിലെ വിവിധ പ്രദേശങ്ങള്‍ തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ (1971 മുതൽ) സ്പെയിൻ കണ്ട ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ചയാണിതെന്ന് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലസ്ക പറഞ്ഞു. മഞ്ഞുവീഴ്ച കാരണം റോഡ്, റെയിൽ, വ്യോമഗതാഗതം എന്നിവ തടസ്സപ്പെട്ടു. തലസ്ഥാനമായ മാഡ്രിഡിൽ 20 ഇഞ്ച് വരെ മഞ്ഞ് വീണിട്ടുണ്ട്.

മഞ്ഞ് വീഴ്ച മൂലം വെള്ള പുതച്ചത് പോലെയാണ് മാഡ്രിഡ്. മഞ്ഞ് കൊണ്ട് മൂടിയ മാഡ്രിഡിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലെല്ലാം മഞ്ഞ് മൂടിയിരിക്കുകയാണ്. മഞ്ഞില്‍ പുതഞ്ഞ നിരത്തുകളിലൂടെ സ്ലീ റൈഡ് ചെയ്യുന്ന കാഴ്ചയും കാണാം. ”മാഡ്രിഡിൽ 61 വർഷത്തിനിടയിൽ ഇതുപോലെ മഞ്ഞ് മൂടിയിട്ടില്ലെന്ന്” ഒരു സ്പെയിന്‍കാരന്‍ ട്വിറ്ററില്‍ കുറിച്ചു.