വീടിന് പിറകിലെ വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ജയ്പൂര്‍: രാജ്സ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു. ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. വീടിന് പിറകിലെ വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ടു യുവാക്കളെ കാണാനില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നെന്ന് ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ പറഞ്ഞു.
പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി.