കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.
ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.
ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആരാഞ്ഞ് ജി സുധാകരന് നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഇതിനുള്ള മറുപടിയിലാണ് എത്താന്‍ പ്രധാനമന്ത്രിക്ക് അസൌകര്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ബൈപ്പാസ് തുറക്കാന്‍ തീരുമാനിച്ചത്.
6.8 കിലോമീറ്റര്‍ ആണ് ബൈപ്പാസിന്റെ ദൈര്‍ഘ്യം. 3.2 കിലോമീറ്റര്‍ മേല്‍പ്പാലമാണ്. ബീച്ചിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് ബൈപ്പാസിന്റെ നിര്‍മാണം. ആലപ്പുഴയിലെ ഗതാഗത കുരുക്കിനെ ബൈപ്പാസ് തുറക്കുന്നതോടെ പരിഹാരമാകും. നവംബറോടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി.