മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.
മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവിൽഅപകടത്തിൽപ്പെടുകയായിരുന്നു. ലോറി പൂർണമായും തകർന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.