തിരുവനന്തപുരം കാട്ടാക്കടയിൽ അമ്മയെയും മകളെയും ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൂവച്ചൽ സ്വദേശിനി ബബിതയ്ക്കും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
കൂടെ വരാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന് ബബിത പറഞ്ഞു. സംഭവത്തിൽ വിതുര സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു.