കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ്

ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന കൂട്ടുന്നത് അധിക ഭാരമെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആര്‍റ്റിപിസിആര്‍ ചെലവേറിയതും ഫലം വരാൻ വൈകുന്നതുമാണ്. രോഗം വന്ന് മാറിയവരിലും ആര്‍റ്റിപിസിആര്‍ പരിശോധന നടത്തിയാൻ പോസിറ്റീവായി കാണിക്കുമെന്നും ആരോഗ്യവകുപ്പ്.

രോഗലക്ഷണം കാണിക്കുന്നവരിൽ മാത്രം ആര്‍റ്റിപിസിആര്‍ ടെസ്റ്റ് നടത്തിയാൽ മതി. ആര്‍റ്റിപിസിആര്‍ പരിശോധനയേക്കാൾ ഫലപ്രദം ആന്‍റിജൻ പരിശോധനയാണെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രോഗവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.