ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കരിയ വീണ്ടും; നായകൻ മമ്മൂട്ടി

ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം സക്കരിയ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോർട്ട്.

കൊവിഡ് പ്രതിസന്ധി കഴിയുന്നതനുസരിച്ച് ചിത്രീകരണവും മറ്റും തീരുമാനിക്കുമെന്നും ചിത്രത്തിൻ്റെ പേരടക്കം മറ്റു പലതും തീരുമാനിക്കാനുണ്ടെന്നും സക്കരിയ പറഞ്ഞു. അണിയറയിൽ മികച്ച സാങ്കേതിക പ്രവർത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രമാവും ഇതെന്നാണ് സൂചന. സക്കരിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവർത്തകരും ചില അഭിനേതാക്കളും ചിത്രത്തിൽ ഉണ്ടാവുമെന്നും സൂചനയുണ്ട്.