‘ഇസാക്കിന്റെ ഇതിഹാസം’ നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്

ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച് ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ മലയാളം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫാദര്‍ ഇസാക്ക് എന്ന കേന്ദ്ര കഥാപാത്രത്തെ സിദ്ദിക്കാണ് അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സാജു നവോദയ, അശോകന്‍, ശ്രീജിത്ത് രവി, കോട്ടയം പ്രദീപ്, ഭഗത് മാനുവല്‍, നെല്‍സണ്‍, നസീര്‍ സംക്രാന്തി, അബു സലിം, ബാബു അന്നൂര്‍, അഞ്ജലി നായര്‍, അംബികാമോഹന്‍, സോനാ ഹൈഡന്‍, പൗളി മട്ടാഞ്ചേരി, ആര്യ, ഗീതാ വിജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. സുഭാഷ് കൂട്ടിക്കലും ആര്‍.കെ. അജയകുമാറും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ആപ്പിള്‍ സ്റ്റോര്‍റോകു ടിവി തുടങ്ങിയവയില്‍ നീസ്ട്രീം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ നീസ്ട്രീം വെബ്‌സൈറ്റ് വഴിയും ചിത്രം കാണാന്‍ സാധിക്കും.