ചലഞ്ചുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത സ്ഥലമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസം ഓരോ ചലഞ്ചാണ് ഉടലെടുക്കുന്നത്. അനുകരിക്കാൻ ആയിരങ്ങളും. ഇപ്പോഴിതാ ഫേസ്ബുക്ക് അടക്കിവാഴുന്നത് ഡ്യൂപ്പ് ചലഞ്ചാണ്.
കുറച്ച് നാളുകൾക്ക് മുമ്പ് തരംഗമായിരുന്ന ഡ്യൂപ് ചലഞ്ച് ഒരു ഘട്ടത്തിൽ വിടപറഞ്ഞ് പോയതായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. രണ്ടിലേതാണ് ഒറിജിനൽ എന്ന് വരെ നമ്മെ ചിന്തിപ്പിക്കുന്ന ഞെട്ടിക്കുന്ന രൂപസാദൃശ്യങ്ങൾ മുതൽ ‘അയലയും അലുവയും’ പോലെയെന്ന് തോന്നിക്കുന്ന വിദൂരസാദൃശ്യങ്ങളും ഈ ചലഞ്ചിലുണ്ട്.
ചിത്രത്തിന് നൽകിയ ക്യാപ്ഷൻ കൊണ്ടും ചില ചിത്രങ്ങൾ വൈറലായി. ഇതാ ഫേസ്ബുക്കിൽ വൈറലായ ചില ഡ്യൂപ് ചലഞ്ചുകൾ.