ജനപ്രതിനിധികളുടെ ഫണ്ടുൾപ്പെടെ പത്ത് കോടി രൂപയുടെ സഹായമാണ് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ചത്.മലപ്പുറം ജില്ലാകലക്ടറുടെ നിർദേശപ്രകാരമാണ് ലീഗ് ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സഹായം പ്രഖ്യാപിച്ചത്.
മലപ്പുറത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച സഹായം കൈമാറാനായില്ല. സർക്കാർ തലത്തിൽ അനുമതി ലഭിക്കാത്തതിനാലെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു . ജനപ്രതിനിധികളുടെ ഫണ്ടുൾപ്പെടെ പത്ത് കോടി രൂപയുടെ സഹായമാണ് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാകലക്ടറുടെ നിർദേശ പ്രകാരമാണ് മുസ്‍ലിം ലീഗ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സഹായം പ്രഖ്യാപിച്ചത്.
പത്ത് കോടിയുടെ സഹായം ആരോഗ്യ വകുപ്പിന് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി പാർട്ടി എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സഹകരണ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് തുടങ്ങിയവ ഉൾപ്പെടുത്തി സഹായം കൈമാറാനായിരുന്നു നീക്കം. എന്നാൽ സർക്കാർതല അനുമതി ലഭിക്കാത്തതാണ് തടസ്സമായത്.
മണ്ഡലത്തിന് പുറത്ത് എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ചിലവഴിക്കുന്നതിനും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് കൈമാറാൻ തദ്ദേശ ഭരണ വകുപ്പിൽ നിന്നുമടക്കം പ്രത്യേകം അനുമതികൾ ലഭ്യമാകാത്തതാണ് തടസ്സമായി മുസ്‍ലിം ലീഗ് ജില്ലാനേതൃത്വം വിശദീകരിക്കുന്നത് മുസ്‍ലിം ലീഗിന്‍റെ ഈ ദൗത്യത്തെ രോഗപ്രതിരോധമാണ് പ്രധാനമെന്നും മുസ്‍ലിം ലീഗ് ജില്ല അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.