നാലംഗ വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.
കേരളത്തിൽ വിവിധയിടങ്ങളിൽ സംഘം മോഷണം നടത്തി വന്നിരുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് മോഷണം നടത്താൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഇവർ മോഷണം നടത്തിയിരുന്നു. വലിയ മോഷണം ഇവർ ലക്ഷ്യമിട്ടിരുന്നതായും പൊലീസ് പറഞ്ഞു.