ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്

ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്. ഫ്രാൻസിന്റെ ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസിയാണ് പിഴ ചുമത്തിയത്. ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഗൂഗിളിന്റെ കാര്യത്തിൽ മൂന്ന് നിയമ ലംഘനങ്ങളും ആമസോണിന്റെ ഭാഗത്ത് നിന്നും രണ്ട് ലംഘനങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെബ്സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതും ഇതേക്കുറിച്ച് കമ്പനികൾ നൽകിയ വിവരങ്ങളും വിശദമല്ലാത്ത സാഹചര്യത്തിലാണ് ഫ്രാൻസിലെ ഐടി നിയമം പ്രകാരം നടപടി സ്വീകരിച്ചിരിക്കുനന്നത്. ഫ്രാൻസില നിയമം അനുസരിച്ച് ഉപയോക്താക്കളുടെ അനുമതിയില്ലാതെ കുക്കസ് വീഴാൻ പാടുളളതല്ല.