International SPECIAL

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച; വിഡിയോ

ആകാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്. സൺലിറ്റ് റെയ്ൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്. Rainbow colored scarf cloud over Haikou city in China pic.twitter.com/ewKmQjsiIE — Sunlit […]

National

ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് യുവാവ്; വിഡിയോ

ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് യുവാവ്. ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. അഞ്ച് മിനിട്ടോളം ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ്റെ മുഖത്ത് ഇയാൾ പലതവണ അടിക്കുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഗുരുഗ്രാമിലെ ‘ദി ക്ലോസ് നോർത്ത് സൊസൈറ്റി’യിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ താമസക്കാരനായ വരുൺ നാഥ് എന്ന യുവാവ് 14ആം നിലയിൽ നിന്ന് താഴേക്ക് വന്നുകൊണ്ടിരിക്കെ ഇയാൾ ലിഫ്റ്റിൽ കുടുങ്ങി. ഇതേ തുടർന്ന് ലിഫ്റ്റിലെ […]

kerala LOCAL NEWS

വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്. ഇന്നലെയാണ് സംഭവം നടന്നത്. വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് കൂട്ടത്തല്ല് തുടങ്ങുന്നത്. കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 […]

kerala

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലാണ് ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന മട്ടിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ […]

kerala

സൗജന്യ പഠനസഹായ പദ്ധതിയുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കം

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠനസഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ന് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. നിർധനരായ വിദ്യാർത്ഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് […]

EDUCATION kerala

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ […]

CRIME kerala

​​​​​​​പൊലീസ് മുഖത്തടിച്ചു, മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചു, വാരിയെല്ല് പൊട്ടി; പരാതിയുമായി ഭിന്നശേഷിക്കാരൻ

ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജസ്റ്റിനെയാണ് പൊലീസ് മർദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിർത്തി നട്ടെല്ലിൽ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിൻ പറയുന്നത്. കുത്തിയതോട് സ്റ്റേഷനിലുണ്ടായിരുന്ന രണ്ടു പൊലീസുകാർ തന്നെ അക്രമിച്ചെന്ന് ജസ്റ്റിസ് പരാതിയിൽ പറയുന്നു. ”മുഖത്തടിച്ച പൊലീസുകാരനോട് എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോഴാണ് കുനിച്ച് നിർത്തി മുതുകത്ത് ചുറ്റിക കൊണ്ട് ഇടിച്ചത്. കുറേ കഴിഞ്ഞ എനിക്ക് വയ്യാതായപ്പോൾ പൊലീസ് ആംബുലൻസ് വിളിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ […]

kerala

വീണ്ടും മഴ കനക്കുമോ? 6 ജില്ലയിൽ ഓറഞ്ച്, 6 ജില്ലയിൽ യെല്ലോ, അലർട്ടില്ലാത്തത് 2 ജില്ലയിൽ മാത്രം

സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് സജീവമായതിനാൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം […]

kerala Palakkad

ഷാജഹാന്‍ വധക്കേസ്; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ കോടതി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്റെ അമ്മ ദേവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷാജഹാന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരും പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും […]

kerala

വീണ്ടും മഴ എത്തുന്നു; മൂന്ന് നാള്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാ മുന്നറിയിപ്പും നല്‍കി

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വിഭാഗം. നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22, 23, 24 തീയതികളിലാണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉള്ളത്. മുന്നറിയിപ്പ് ഇങ്ങനെ 22-08-2022: കോട്ടയം, എറണാകുളം, ഇടുക്കി 23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി 24-08-2022: കോട്ടയം, ഇടുക്കി, തൃശ്ശൂർ, […]