Uncategorized WORLD

ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്ര; കപ്പൽ കാണാതായാൽ മുഴുവൻ പണവും തിരികെ നൽകുമെന്ന് അധികൃതർ

ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് ഏറെ നി​ഗൂഢതകൾ നിറഞ്ഞ ബർമൂഡ ട്രയാം​ഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബർമൂഡ ട്രയാം​ഗിളിൽപ്പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ കപ്പലും കാണാതായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ മടക്കി നൽകുമെന്നാണ് കപ്പൽ അധികാരികൾ പറയുന്നത്. രണ്ട് ദിവസത്തെ യാത്രയ്ക്കാണ് കപ്പല്‌ തയാറെടുക്കുന്നത്. ഈ രണ്ട് ദിവസത്തേക്ക് 1,450 യൂറോ, ഏകദേശം 1.4 […]

FOOTBALL

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, […]

kerala Latest News Politics

വിദ്വേഷപ്രസംഗ കേസിൽ പിസി ജോർജ്ജിന് കർശന ഉപാധികളോടെ ജാമ്യം

  വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ്ജിന് ജാമ്യം. (PC Geogre). ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പിസി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പിസി ജോർജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ […]

kerala

‘കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം’; രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് ഭക്ഷ്യമന്ത്രി.

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ എല്ലാ ഉത്പന്നങ്ങലും പുറത്തുനിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിലെ മാറ്റത്തിന് അനുസരിച്ച് സ്വാഭാവികമായി ഇവിടെയും വര്‍ധനവ് ഉണ്ടാകും. രാജ്യത്ത് അവശ്യ സാധനങ്ങളിലൊന്നായ പച്ചക്കറികള്‍ക്കുള്‍പ്പെടെ വില കൂടുകയാണ്. സംസ്ഥാനത്ത് വരുന്ന ഒന്നാം തീയതി മുതല്‍ ഗോതബ് ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയാണ്. ഇതോടെ 57% മലയാളികള്‍ക്ക് ഇന്നലെ വരെ ലഭിച്ച ഗോതബ് പൂര്‍ണമായി അവസാനിക്കുകയാണ്. ഒരു […]

kerala

മഴ കനക്കുന്നു; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (22/05/2022) മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

kerala LOCAL NEWS

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി.

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. മാന്നാര്‍ സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സജീവനെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും മകനും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പുറകിലും നെഞ്ചിലും പരുക്കേറ്റിട്ടുണ്ട്.

kerala

വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ…

വിസ്മയ കേസില്‍ കോടതി ശിക്ഷവിധി നാളെ പറയും. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ഉപദ്രവിച്ച് മുറിവേല്‍പ്പിക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തി തുടങ്ങി പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് […]

International kerala

പ്രവാസിയുടെ ദുരൂഹ മരണം: മുഖ്യ ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു.

പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജലീലിന്റെ മരണത്തില്‍ കൂടുതല്‍ ദുരൂഹത മറനീക്കി പുറത്തുവരാനുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ […]

National

അസമിൽ വെള്ളപ്പൊക്കം : 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തിൽ ഇതുവരെ 202 വീടുകൾ തകർന്നുവെന്നും അസം സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകർന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച വരെ തുടർച്ചയായി പെയ്ത മഴയാണ് അസമിലെ […]

kerala Uncategorized

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അതിശക്തമായ മഴ തുടര്‍ന്നേക്കും

മെയ്‌ 17 മുതൽ 20 വരെ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു   സംസ്ഥാനത്ത് കനത്ത മഴ (Heavy Rain) തുടരാന്‍ സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്. മെയ്‌ 17 മുതൽ 20 വരെ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് (Red Alert). എറണാകുളം, […]