കെഎം അബ്ദുവിന്ന് ഹോണററി ഡോക്ടറേറ്റ്

സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളിലും റോഡുസുരക്ഷ രംഗത്തും മറ്റും നിസ്വാർത്ഥ സേവനം നടത്തി വരുന്ന റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട് കെഎം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്. മലപ്പുറം വേങ്ങര സ്വദേശിയാണ്.ജാതി മത രാഷ്ടീയ ചിന്തകൾക്കതീതമായി സാമൂഹ്യ സേവന- കലാ സാംസ്ക്കാരിക പൊതു രംഗത്തെ ഇടപെടലുകൾ പരിഗണിച്ച് ഡിപിആർഎം ലഗോസ് നൈജീരിയയുടെ ഈ ബഹുമതി നൽകിയാണ് അബ്ദുവിനെ ആദരിച്ചിട്ടുള്ളത്.

വേങ്ങര ഗവ:ഹയർ സെക്കണ്ടറി സ്‌ക്കൂൾ പിടിഎ പ്രസിഡണ്ട്,ഊരകം ഗ്രാമ പഞ്ചായത്തംഗം,കാർഷിക വികസന സമിതി വൈസ് പ്രസിഡണ്ട്,ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൽ ജില്ല പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഇപി ജമീലയാണ് ഭാര്യ. കെഎ.അറഫാത്ത്, ബുർഹാനുൾ ഹഖ് എന്നിവർ മക്കളാണ്.