കിണറ്റിൽ വീണ കാളയെ അഗ്നിക്ഷാ സേന രക്ഷപ്പെടുത്തി

പെരിന്തൽമണ്ണ കട്ടുപ്പാറ മലറോഡിൽ കരാട്ടുപറമ്പത്ത് സെയ്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തെ ഉപയോഗശൂന്യമായ് കിടക്കുന്ന കിണറ്റിൽ വീണ കാളയെ പെരിന്തൽമണ്ണ അഗ്നി രക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്….

പുൽകാടുകൾ മൂടിയ 30 അടിയോളം താഴ്ചയും10 അടിയിലധികം വെളളവുമുളള ഉപയോഗശൂന്യമായ ചപ്പുചവറും മാലിന്യവും നിറഞ്ഞ കിണറ്റിലാണ് കാള വീണിരുന്നത്.മുണ്ടുതറ ഷരീഫ് എന്നയാളുടെ ഏകദേശം 200 കിലോ ഭാരമുളള കാളയാണ് കിണറ്റിൽ വീണിരുന്നത്.
പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ സി ബാബുരാജ്,


സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ വി അബ്ദുൽസലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.ഫയർ ആൻഡ് റസ്ക്യു ഓഫിസർ ടിജോ തോമസ് കിണറ്റിലിറങ്ങി.ഹോ സും,കയറും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ കളയെ പുറത്തെടുത്ത് ഉടമയെ ഏൽപിച്ചൂ.ഫയർ&റെസ്ക്യൂ ഓഫീസർമാരായ സനോജ്, സുഭാഷ്,ബൈജു,
ഹോംഗാർഡുമാരായ അശോകൻ,ടോമി തോമസ്, സിഡിവി അംഗം ഹസ്സൻ പുത്തനങ്ങാടി എന്നിവരും സംഘത്തിലുണ്ടായിരുന്നു…