തിരൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം കഞ്ചാവ് പിടികൂടി
മലപ്പുറം തിരൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം കഞ്ചാവ് പിടികൂടി. കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഇയാള്‍ താമസിച്ച ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് അരകോടി രൂപയോളം അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ട്. കൂടാതെ ലഹരിവസ്തുക്കളുടെ വില്‍പനയില്‍ നിന്നും സ്വരൂപിച്ച 75,000 രൂപയും എക്സൈസ് കണ്ടെടുത്തു.