മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു

മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു…

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ചൈന അനുവദിച്ചത്. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍ നടത്തുക. രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് സംഘത്തിലുള്‍പ്പെട്ട ഡോ.ഫാബിയന്‍ ലീന്‍ഡര്‍റ്റ്സ് പറഞ്ഞു. എന്ന് മുതലാണ് വൈറസ് പടര്‍ന്നുപിടിച്ചതെന്നും വുഹാനില്‍ നിന്നാണോ ഇത് പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഫാബിയന്‍ വ്യക്തമാക്കി. പത്ത് ശാസ്ത്രജ്ഞര്‍ അടങ്ങുന്ന സംഘമാണ് ദൗത്യത്തിന്റെ ഭാഗമായി ചൈനയിലെത്തുക. ഹുബൈ പ്രവിശ്യയിലുള്ള വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. ഇവിടെനിന്നാണ് കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടര്‍ന്നതെന്നായിരുന്നു നിഗമനം.

ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.എന്നാൽ…

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യ സംഘടന; 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം വുഹാനിലേക്ക്

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ്…

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി

ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി…

‘ഫോറന്‍സിക്’ ഹിന്ദിയിലേക്ക്; നായകനായി വിക്രാന്ത് മസേ

മിനി ഫിലിംസിന്‍റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ…

ഇ- തപാല്‍ വോട്ട്; ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളില്ല

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ്…

നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

സീരിയൽ താരവും അവതാരകയുമായിരുന്ന വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ആറു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കടുത്ത…

എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്…

പാചകവാതക വില വീണ്ടും കൂടി; ​ഗാർഹിക സിലിണ്ടറിന് 50 രൂപ വർധനവ്

രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങൾക്ക്…

മൊബൈല്‍ ആപ്ലിക്കേഷന്‍ വായ്പക്കുരുക്ക്; വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുന്നത് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാക്കുരുക്കില്‍ കുടുങ്ങി നിരവധി വീട്ടമ്മമാര്‍. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ചോരുന്ന സ്വകാര്യ വിവരങ്ങളാണ് ഇവരെ ഭീഷണിപ്പെടുത്താനായി ഉപയോഗിക്കുന്നത്. ഇന്‍സ്റ്റന്റ് ലോണുകള്‍ പരിധിയില്ലാതെ എടുത്ത്…