Economy kerala

ജിഎസ്ടി പുന:സംഘടന യാഥാർത്ഥ്യത്തിലേക്ക്,ജില്ലകൾക്കുള്ള തസ്തിക നിശ്ചയിച്ചു,നികുതി സമാഹരണം ഊർജ്ജിതമാകും

:ജിഎസ്ടി പുനസംഘടന യാഥാർത്ഥ്യത്തിലേക്ക്.ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ച് ഉത്തരവിറങ്ങി.ഭാവി എന്തെന്നറിയാതെ അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക്‌ പുതുവത്സരത്തിൽ ആശ്വാസം .അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്തെ ജിഎസ്ടി ഉദ്യോഗസ്ഥരെ പുനസംഘടിപ്പിച്ചു. 3000 ത്തോളം തസ്തികകളുടെ പുനർവിന്യാസം ഒടുവിൽ ചുവപ്പുനാടയിൽ കുരുങ്ങിയത് വെറും ഏഴ് തസ്തികകളെ ചൊല്ലിയുള്ള തർക്കത്തിൽ . പ്രമോഷൻ പോസ്റ്റിൻ്റെ എണ്ണം പത്താക്കണം എന്നായിരുന്നു ഒരു വിഭാഗം ജോയിൻ്റ് കമ്മീഷണർമാരുടെ ആവശ്യം. പ്രമോഷൻ പോസ്റ്റായ അഡി.കമ്മീഷണർമാർ മൂന്നെണ്ണം മതിയെന്നായിരുന്നു പുനസംഘടന ചുമതലയുണ്ടായിരുന്ന  റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട്. […]

Economy kerala Latest News

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു .19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു