Sports

ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‍സലോണ

ലാലിഗയിൽ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. നിർണായക പോരാട്ടത്തിൽ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. സ്വന്തം ഗ്രൌണ്ടില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണയുടെ തോല്‍വി. 23ആം മിനുട്ടിൽ സൂപ്പര്‍ താരം മെസ്സിയൂടെ ബാഴ്സ ലീഡ് നേടി. ഗ്രീസ്മന്റെ മനോഹരമായ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. 63ആം മിനുട്ടിൽ ഡാര്‍വിന്‍ മാചിസിലൂടെ ഗ്രാനഡ സമനില നേടി. 79ആം മിനുട്ടിൽ ഗംഭീര ഹെഡറിലൂടെ 39കാരനായ മൊലിന ഗ്രാനഡക്ക് ജയം സമ്മാനിച്ചു. […]

COVID-19 National

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേ മുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കൊവിഡ് കേസുകളാണ്. പതിനായിരം കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 3498 പേര്‍ ഈ സമയത്തിനുള്ളില്‍ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തില്‍ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. കൊവിഡ് വ്യാപനം […]

COVID-19 Sports

കൊവിഡ് പോരാട്ടത്തിനു പിന്തുണ; ഏഴരക്കോടി രൂപ സംഭാവന നൽകി രാജസ്ഥാൻ റോയൽസ്

കൊവിഡ് പോരാട്ടത്തിനു പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഏകദേശം ഒരു മില്ല്യൺ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നൽകിയ സംഭാവന. താരങ്ങളും മാനേജ്മെൻ്റും ഉടമകളും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുമൊക്കെച്ചേർന്നാണ് പണം നൽകിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, ‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന നൽകി. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന […]

kerala

വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിളുകൾ ആയിരുന്നു ഒരു ഹാളിൽ ഉണ്ടായിരുന്നത്. ഇത്തവണ കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ ഒരു ഹാളിൽ ഏഴ് ടേബിളുകൾ ആയി കുറച്ചിട്ടുണ്ട്. റിസർവ് ഉൾപ്പടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും […]

COVID-19 kerala

സംസ്ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപന തോത് കുറയുന്നില്ലെങ്കില്‍ സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന. അതേസമയം സംസ്ഥാനത്ത്അറുനൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നും വാക്‌സിനേഷന്‍ തുടരും. ഒന്നര […]

CRIME kerala Malappuram

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; മലപ്പുറം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ മാന്നാറില്‍ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവിലായിരുന്നു. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് യുവതിയെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വീടാക്രമിച്ച് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു. ഫെബ്രുവരി 22 ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. […]

COVID-19 National

കൊവിഡ്; രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണമെന്ന് ഉന്നതാധികാര സമിതി

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നിര്‍ദേശം. നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ അടങ്ങിയ ഉന്നതാധികാര സമിതിയുടെതാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരും. കൂടുതല്‍ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ പ്രതിദിന കണക്കുകള്‍ കുറയില്ല. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ എര്‍പ്പെടുത്തെണ്ടതാണ് സാഹചര്യമെന്നും സമിതി. അതേസമയം രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയാണ് […]

Entertainment National

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ്. അയന്‍, കോ, മാട്രാന്‍, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു. മലയാളം, തമിഴ്, ഹിന്ദി, […]

CRIME kerala

ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിക്കാന്‍ ശ്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിച്ച പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി റെയില്‍വേ പൊലീസ്. ഇയാള്‍ക്കായി പൊലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. റെയില്‍വേ പൊലീസ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇയാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. ഈ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. […]

COVID-19 kerala

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് ഇരട്ടിയിലധികം തുക

കൊവിഡ് വ്യാപനം മുതലെടുത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷന്‍ പുറത്തു […]